പരസ്യനിരക്ക് വര്‍ധിപ്പിച്ചത് സംശയകരം: പ്രസ് കൗണ്‍സില്‍

കൊച്ചി: തിരഞ്ഞെടുപ്പുവേളയില്‍ കേരളത്തിലെ ചില പത്രങ്ങളുടെ പരസ്യ താരിഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് സംശയകരമാണെന്ന് പെയ്ഡ് ന്യൂസ് സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികളായ കെ അമര്‍നാഥ്, സി കെ നായിക് എന്നിവര്‍ അറിയിച്ചു.
സര്‍ക്കാര്‍ ചില മാധ്യമങ്ങളെ വിലയ്‌ക്കെടുത്തതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീതിജനകമാണ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
കേരളത്തില്‍ രണ്ടു പത്രങ്ങള്‍ക്ക് പരസ്യത്തുക മറ്റ് പത്രങ്ങളേക്കാള്‍ 200 മുതല്‍ 300 വരെ ഇരട്ടി നല്‍കിയതായി ബോധ്യപ്പെട്ടു. മറ്റു പത്രങ്ങള്‍ക്കുള്ള പരസ്യത്തുക വര്‍ധിപ്പിച്ചിട്ടുമില്ല. കേരളത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രഫഷനല്‍ പബ്ലിക് റിലേഷന്‍ ഏജന്റുമാരെ നിയമിക്കുന്നുണ്ട്. ഇതുപക്ഷേ, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവില്‍ വരാറില്ല.
Next Story

RELATED STORIES

Share it