പരസ്പരം പുകഴ്ത്തി കോഹ്‌ലിയും കെയ്‌നും

മുംബൈ/ ലണ്ടന്‍: ലോകോത്തര പ്രകടനം നടത്തുന്ന ക്രിക്കറ്റ് താരത്തെ മറ്റു മുന്‍ കളിക്കാര്‍ പ്രശംസ കൊണ്ടു മൂടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍പ്പെട്ടവര്‍ പരസ്പരം പുകഴ്ത്തുന്നത് വളരെ അപൂര്‍വ്വമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഫുട്‌ബോളിലെ ഗോളടിവീരന്‍ ഹാരി കെയ്‌നുമാണ് കഴിഞ്ഞ ദിവസം പരസ്പരം പ്രശംസിച്ചത്. ആസ്‌ത്രേലിയക്കെതിരായ ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ച് സെമി ഫൈനലിലേക്ക് നയിച്ച ശേഷം കോഹ്‌ലിക്ക് ആശംസാപ്രവാഹമാണ്. കെയ്‌നാണ് ഒടുവില്‍ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തുവന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കെയ്ന്‍ ആശംസ അറിയിച്ചത്. കോഹ്‌ലി അത്യുജ്ജ്വല കളിക്കാരനാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കോഹ്‌ലി വീണ്ടും വീണ്ടും തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്- കെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. തൊട്ടുപിറകെ കോഹ്്‌ലിയും കെയ്‌നിന് നന്ദിയോടൊപ്പം പ്രശംസയും നല്‍ കി. ''വളരെയധികം നന്ദി കെയ്ന്‍. ജര്‍മനിക്കെതിരായ സൗഹൃദ ഫുട്‌ബോളില്‍ നിങ്ങള്‍ ഇംഗ്ലണ്ടിനായി നേടിയ ഗോള്‍ മികച്ചതായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനൊപ്പം കിരീടത്തിലേക്ക് കുതിക്കുന്ന നിങ്ങള്‍ക്ക് ആശംസകള്‍''- കോഹ്‌ലി ഇങ്ങനെ കുറിച്ചു.
Next Story

RELATED STORIES

Share it