പരവൂര്‍ വെടിക്കെട്ട്: രണ്ടുപേര്‍ കൂടി കീഴടങ്ങി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി കീഴടങ്ങി. ക്ഷേത്ര ഭരണസമിതി അംഗം പ്രേംലാല്‍, ശ്യാംലാല്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങിയത്.
പുറ്റിങ്ങല്‍ ക്ഷേത്ര ഭരണസമിതി അംഗമാണ് പ്രേംലാല്‍. പ്രേംലാലിന്റെ സഹോദരനാണ് ശ്യംലാല്‍. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. അതേസമയം അറസ്റ്റിലായ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വെടിമരുന്നു വാങ്ങിയ ബില്ലുകളും നിരവധി രേഖകളും വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it