thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് ദുരന്തം:  മെഡിക്കല്‍ കോളജില്‍ നിന്ന് ഏഴുപേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഏഴു പേരെ ഡിസ്ചാര്‍ജ് ചെയ്തു.
അജിത്ത് (17) ഇരവിപുരം, അനില്‍കുമാര്‍ (44) ഇടവ, കാളിയപ്പന്‍ (50) പരവൂര്‍, ബിനു (37) നിലമേല്‍, ബാബു (47) വര്‍ക്കല, പ്രസാദന്‍ (58) കൂട്ടിക്കട, കുഞ്ഞിരാമന്‍ (52) തേവലക്കര എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. 18 രോഗികളാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന അജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി പ്രത്യേക അവലോകന യോഗം വിലയിരുത്തി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നാലു രോഗികളുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ള കണ്ണന്‍, ചന്ദ്രബോസ്, രാജീവ് എന്നിവരെ പ്രത്യേകമായി സജ്ജീകരിക്കുന്ന ബേ ണ്‍സ് ഐസൊലേഷന്‍ ഐസിയുവിലേക്ക് മാറ്റാനും അവലോകന യോഗം തീരുമാനിച്ചു. പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവരെല്ലാം.
വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍, ഒഎംഎഫ്എസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികില്‍സ ക്രമീകരിച്ചിരിക്കുന്നതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it