Flash News

പരവൂര്‍ ; പള്ളികളിലെ വെടിക്കെട്ടിന് ഓര്‍ത്തഡോക്‌സ് സഭയുടെ നിരോധം

പരവൂര്‍ ; പള്ളികളിലെ വെടിക്കെട്ടിന്  ഓര്‍ത്തഡോക്‌സ് സഭയുടെ നിരോധം
X
kollam-1

[related]

കൊല്ലം: പള്ളികളില്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ. മലങ്കര മെത്രാപൊലീത്ത ബാസേലിസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ സഭയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വെടിക്കെട്ട് നിരോധിക്കാന്‍ സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ഈ മാസം 17ന് നടക്കുന്ന തൃശൂര്‍ പൂരത്തിന് മുന്നോടിയായി ഇന്ന് പ്രത്യേക യോഗം ചേരുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ വി രതീഷന്‍ പറഞ്ഞു. പൂരത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിന് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് തീരുമാനിക്കാനാണ് യോഗം. കൊടിയേറ്റത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഇന്ന് ഒഴിവാക്കിയിരുന്നു.
Next Story

RELATED STORIES

Share it