Flash News

പരവൂര്‍ വെടിക്കെട്ടപകടം; അന്വേഷണം സംബന്ധിച്ച് തീരുമാനം ക്യാബിനറ്റില്‍ : മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ടപകടം; അന്വേഷണം സംബന്ധിച്ച് തീരുമാനം ക്യാബിനറ്റില്‍ : മുഖ്യമന്ത്രി
X
kollam-8

[related]

കൊല്ലം: വെടിക്കെട്ടപ്പകടവുമായി ബന്ധപ്പെട്ട അന്വേഷണം, പരിക്കേറ്റവര്‍ക്കും  മരിച്ചവരുടെ ആശ്രിതര്‍ക്കുമുള്ള ധനസഹായം എന്നീ കാര്യങ്ങള്‍ ക്യാബിനറ്റില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. ഇതിനായി ഉച്ചയ്ക്ക് കൊല്ലത്ത് അടിയന്തര ക്യാബിനറ്റ് യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവരുടെ തുടര്‍ ചികില്‍സയ്ക്കായി മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോവുന്നതിനായി രണ്ടു ഹെലികോപ്റ്ററിന്റെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും- മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it