പരവൂര്‍ ദുരന്തത്തിന്റെ സാക്ഷിപത്രവുമായി അഗ്നിശമന സേനാംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
BY Sumeera SMR13 April 2016 5:27 AM GMT
Sumeera SMR13 April 2016 5:27 AM GMT
കൊല്ലം: പരവൂര്‍ ദുരന്തത്തിന്റെ സാക്ഷിപത്രവുമായി അഗ്നിശമന സേനാംഗം ഫേസ്ബുക്കിലിട്ട് പോസ്റ്റ് വൈറലാകുന്നു. കടപ്പാക്കട ഫയര്‍ഫോഴ്സ് യൂനിറ്റിലെ എന്‍ ബി രതീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. പോസ്റ്റ് ഇങ്ങനെ-
''കടപ്പാക്കട അഗ്നിരക്ഷാ നിലയത്തില്‍ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റര്‍ 12 മിനിട്ടു കൊണ്ട് ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കരള്‍ പിളര്‍ക്കുന്ന ദുരിതക്കാഴ്ച.
ഭയചകിതരായ ജനങ്ങള്‍ സംഭവ സ്ഥലത്തു നിന്നും പരക്കം പാഞ്ഞിരുന്നു .. അവിടെ ഉണ്ടായിരുന്നതു പരവൂര്‍ നിലയത്തിലെ ഒരു വാഹനം മാത്രം. കറുത്ത മരണത്തിന്റെ നിശബ്ദതയെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം. സ്തബ്ദരായി നിഷ്ക്രിയരായി കുറച്ച് നിമിഷങ്ങള്‍. പിന്നീടങ്ങോട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ക്കു നടുവില്‍ ജീവന്റെ തുടിപ്പ് മനസ്സിലാക്കാന്‍ നന്നേ പാടുപെട്ടു... നൂറു കണക്കിന് ജീവനുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ കിട്ടിയ വാഹനങ്ങളില്‍ കയറ്റി ആശുപത്രികളിലേക്കയച്ചു.
അവസാന ജീവനും രക്ഷിക്കുവാനുള്ള എന്റെയും സഹ പ്രവര്‍ത്തകരുടെയും ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിങ്ങളുടെ മുന്നിലുള്ള ഈ ചിത്രം... രക്തത്തില്‍ കുളിച്ച് ശരീരമാസകലം പൊള്ളി വീര്‍ത്ത് അരയ്ക്ക് താഴെ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പ്പെട്ട് ബോധം നഷ്ടപ്പെടാതെ രണ്ടു മണിക്കൂര്‍ കമഴ്ന്നു കിടന്ന പേരറിയാത്ത ആ സഹോദരന്റെ ഇടമുറിഞ്ഞ വാക്കുകളില്‍ ഒന്നു ഞാന്‍ കുറിയ്ക്കുന്നു... 'സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ....' അരയ്ക്ക് താഴെ തകര്‍ന്നു പോയ ആ മനുഷ്യനെ ഞാന്‍ ജീവനോടെ പുറത്തെടുത്ത് കൈമാറുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു.... പക്ഷെ....

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT