wayanad local

പരവൂര്‍ ദുരന്തം: മന്ത്രി ജയലക്ഷ്മി കൊല്ലത്തേക്ക്

മാനന്തവാടി: കൊല്ലം പരവൂരിലെ ദുരന്ത വാര്‍ത്തയറിഞ്ഞ് രണ്ടു ദിവസത്തെ മുഴുവന്‍ പ്രചാരണ പരിപാടികളും റദ്ദ് ചെയ്ത് 11ഓടെ മന്ത്രി ജയലക്ഷ്മി കൊല്ലത്തേക്ക് തിരിച്ചു.
കേരളത്തെ നടുക്കിയ ദുരന്തമാണുണ്ടായതെന്നും ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും വേദനയില്‍ താനും പങ്കുചേരുകയാണെന്നും മന്ത്രി ജയലക്ഷ്മി പറഞ്ഞു. ചൊവ്വാഴ്ച മാത്രമായിരിക്കും ഇനി യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ സജീവമാവുകയുള്ളൂ.
അതിനിടെ, ഇന്നലെ രാവിലെ ഐക്യജനാധിപത്യ മുന്നണി മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു. മാനന്തവാടി ഫെഡറല്‍ ബാങ്കിന് സമീപം ആരംഭിച്ച ഓഫിസ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി, ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എന്‍ കെ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍മാരായ എ പ്രഭാകരന്‍ മാസ്റ്റര്‍, കെ ജെ പൈലി, അച്ചപ്പന്‍ കുറ്റിയോട്ടില്‍, ഖജാഞ്ചി എം ജി ബിജു പങ്കെടുത്തു. തുടര്‍ന്ന് മാനന്തവാടി നഗരസഭാ പരിധിയിലെ കണിയാരം, കുഴിനിലം ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി പ്രവര്‍ത്തകരോടൊപ്പം പര്യടനം നടത്തി. സ്ഥാനാര്‍ഥി പനമരത്ത് പ്രചാരണം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് പനമരം സിഎച്ച്‌സിയില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മാനന്തവാടി മണ്ഡലം ലീഗ് പ്രസിഡന്റ് എം കെ അബൂബക്കര്‍ ഹാജി, സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് മെംബര്‍ എ പ്രഭാകരന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it