Flash News

പരവൂര്‍ ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി

പരവൂര്‍ ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി
X
modi in kollam

കൊല്ലം: പ്രധാനമന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പരിക്കേറ്റവരെ കൊണ്ട് പോവുന്നത് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്ന വിവരം അധികൃതര്‍ അറിയുന്നത്. പ്രധാനമന്ത്രി വന്നു പോയതിന് ശേഷം മാത്രമേ പരിക്കേറ്റവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കൂവെന്നായിരുന്നു അധികൃതരുടെ നിലപാട്.
[related]
Next Story

RELATED STORIES

Share it