പരവൂര്‍: ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരേ കൊലക്കുറ്റം

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയതായി സര്‍ക്കാര്‍. ജാമ്യംതേടി ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വിശദീകരണം. അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മല്‍സരക്കമ്പം നടന്നെങ്കില്‍ തടയാനുള്ള ബാധ്യത പോലിസിനായിരുന്നെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അറസ്റ്റിലായ ഭരണസമിതിയിലെ 10 പേര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയതായും സര്‍ക്കാര്‍ വിശദീകരിച്ചു. ജസ്റ്റിസ് കെ രാമകൃഷ്ണന്‍ കേസ് വീണ്ടും മെയ് 17ന് പരിഗണിക്കാനായി മാറ്റി.
Next Story

RELATED STORIES

Share it