Kollam Local

പരവൂര്‍ അപകടം; മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി

പരവൂര്‍ അപകടം;  മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി
X


kollam-6

[related]

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് എല്ലാ അടിയന്തിര സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. ഇതിനായി ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി സജ്ജീകരിച്ചു. അടിയന്തിര ഓപ്പറേഷനായി 4 അഡീഷണല്‍ ടേബിളുകള്‍ സജ്ജീകരിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ആശുപത്രിയില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സ്മാര്‍ തുടങ്ങി എല്ലാ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു.
ഇതുവരെ മെഡിക്കല്‍ കോളേജില്‍ 95 പേരെ കൊണ്ടു വന്നു. ഇതില്‍ 11 പേര്‍ മരണമടഞ്ഞ നിലയിലാണ് കൊണ്ടു വന്നത്. മരണമടഞ്ഞ ഒരാളെ തിരിച്ചറിഞ്ഞു. അനില്‍ പ്രദീപ് (50), വി.എസ്. നിവാസ്, ഭൂതക്കുളം, പരവൂര്‍. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വെളുപ്പാന്‍ രാവിലെ 3 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പലര്‍ക്കും ഗുരുതര പരിക്കാണുള്ളത്.

കണ്‍ട്രോള്‍ റൂം തുറന്നു

കൊല്ലം: പരവൂര്‍ അപകടവുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍-0474 2512344
Next Story

RELATED STORIES

Share it