Sports

പരമ്പര തൂത്തുവാരാന്‍ യങ് ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്കതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാനുറച്ച് യങ് ഇന്ത്യ ഇന്നു പാഡണിയും.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഗംഭീര വിജയമാഘോഷിച്ച ഇന്ത്യ ഇന്നും ജയം തുടരാനുള്ള ഒരുക്കത്തിലാണ്.
ഒന്നാം ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനും രണ്ടാമത്തെ കളിയില്‍ എട്ടു വിക്കറ്റിനുമാണ് ഇന്ത്യ എതിരാളികളെ കശാപ്പുചെയ്തത്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയൊഴികെ ടീമിലുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ലോകേഷ് രാഹുല്‍, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയ പുത്തന്‍ താരോദയങ്ങളെ പരമ്പര ഇന്ത്യക്കു സമ്മാനിച്ചിരുന്നു.
Next Story

RELATED STORIES

Share it