പരമ്പര തൂത്തുവാരാനുറച്ച് കോഹ്‌ലിക്കൂട്ടം കോട്‌ലയില്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു നാലാമത്തെ യും അവസാനത്തെയും മല്‍സരത്തിനിറങ്ങും. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ലയിലാണ് ടെസ്റ്റ് അരങ്ങേറുന്നത്. 2-0ന്റെ അപരാജിത ലീഡുമായി ടീം ഇന്ത്യ നേരത്തേ തന്നെ പരമ്പര പോക്കറ്റിലാക്കിയതിനാല്‍ ഇന്നത്തെ മല്‍സരം അപ്രസക്തമാണ്. ആദ്യ ടെസ്റ്റിലെയും മൂന്നാം ടെസ്റ്റിലെയും ഗംഭീര വിജയങ്ങളാണ് ഇന്ത്യക്കു പരമ്പര സമ്മാനിച്ചത്. രണ്ടാം ടെസ്റ്റ് കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പരമ്പര ഇതിനകം വരുതിയി ലാക്കിയെങ്കിലും ഇന്നത്തെ ടെസ്റ്റിലും ജയിച്ച് ആധിപത്യം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്‌ലിയും സംഘവും. നേരത്തേ ഏകദിന, ട്വന്റി പരമ്പരകളില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് ടെസ്റ്റില്‍ ഇന്ത്യ കണക്കുചോദിക്കുകയായിരുന്നു.
സ്പിന്‍ തന്നെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ്‌നിര പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്.
ബൗളര്‍മാര്‍ അരങ്ങുവാണ പരമ്പരയില്‍ ഇരുടീമിലെയും ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഒരു സെഞ്ച്വറിപോലും പരമ്പരയില്‍ ഇരുടീമിലെയും താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇത് അടിവരയിടുന്നു. 195 റണ്‍സെടുത്ത ഇന്ത്യന്‍ ഓപണര്‍ മുരളി വിജയിയാണ് പരമ്പരയിലെ ടോപ്‌സ്‌കോറര്‍. 173 റണ്‍സോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് രണ്ടാമതുണ്ട്.
മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഇന്ന് ഒരു മാറ്റം വരുത്താനിടയുണ്ട്. രോഹിത് ശര്‍മയ്ക്കു പകരം പേസര്‍ വരുണ്‍ ആരോണ്‍ ടീമിലെത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, പരിക്കേറ്റ സ്റ്റാ ര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഈ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല.
Next Story

RELATED STORIES

Share it