പരമാധികാരം സംരക്ഷിക്കാന്‍ ശക്തി പ്രയോഗിക്കും: രാഷ്ട്രപതി

ഹസിമാര: പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യ സര്‍വശക്തിയും പ്രയോഗിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യ സമാധാനത്തിനു വേണ്ടി ഉറച്ച നിലപാടെടുക്കും. എന്നാല്‍, സുരക്ഷ മുന്നില്‍ക്കണ്ട് സൈനിക ശക്തിയെ വിനിയോഗിക്കും. പശ്ചിമ ബംഗാളില്‍ രണ്ടു യുദ്ധവിമാന സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങള്‍ പര്യാപ്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it