Second edit

പരമദരിദ്രര്‍, ദരിദ്രര്‍

ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസ് തുടക്കമിട്ട മൈക്രോ ഫിനാന്‍സിങ് ദാരിദ്ര്യമകറ്റുന്നതിനു സഹായിച്ചെന്നാണ് വിലയിരുത്തല്‍. ആ മാതൃകയില്‍ മറ്റു രാജ്യങ്ങളും ചെറുകിട വായ്പാപദ്ധതികള്‍ ആരംഭിച്ചെങ്കിലും ക്രമേണ അത് കൊള്ളപ്പലിശക്കാരുടെ കൈയിലെത്തി എന്നൊരു നിരീക്ഷണമുണ്ട്. ചെറുകിട വായ്പകളുടെ തിരിച്ചടവ് താരതമ്യേന മെച്ചപ്പെട്ടതാണ്. വായ്പയെടുക്കുന്നവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും എളുപ്പമാണ്.
മൈക്രോ ഫിനാന്‍സിങ് പല ജനവിഭാഗങ്ങളെയും പട്ടിണിയില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. അതേയവസരം വായ്പ വാങ്ങാന്‍പോലും ശേഷിയില്ലാത്തവര്‍ എന്തുചെയ്യും? ലോകത്ത് ഏതാണ്ട് 70 കോടി പേര്‍ ആ ഇനത്തില്‍പെടുമെന്നാണു കണക്ക്. ദക്ഷിണേഷ്യയിലും സഹാറാ മരുഭൂമിയിലെ രാജ്യങ്ങളിലുമാണ് അവരില്‍ അധികംപേരും.
അവര്‍ക്ക് നല്‍കുന്ന സഹായധനം വിശപ്പകറ്റാന്‍ ചെലവഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഉദാഹരണത്തിന് വളര്‍ത്താന്‍ പശുവിനെ കൊടുത്താല്‍ അതു വിറ്റ് അവര്‍ റേഷന്‍ വാങ്ങും. അതിനൊരു പരിഹാരം ഒരു നിശ്ചിത കാലത്തേക്ക് ഭക്ഷണം വാങ്ങാന്‍ സഹായം നല്‍കുന്നതിനോടൊപ്പം കൊടും ദാരിദ്ര്യത്തില്‍നിന്നു മോചിതരാവാനുള്ള സംവിധാനമുണ്ടാക്കുകയുമാണ്. ഇന്ത്യ, എത്യോപ്യ, പാകിസ്താന്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ചില സന്നദ്ധസേവന സംഘടനകള്‍ കന്നുകാലികളെ വളര്‍ത്താന്‍ നല്‍കുകയും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും സഹായംപറ്റിയവരെ നിരീക്ഷിക്കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it