malappuram local

പരപ്പനങ്ങാടി പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിനും വിശ്രമകേന്ദ്രത്തിനും ശിലയിട്ടു

പരപ്പനങ്ങാടി: പതിനെട്ടു കോടി രൂപ ചിലവില്‍ മുന്‍ ഉപമുഖ്യമന്ത്രിയും പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന കെ അവുക്കാദര്‍ കുട്ടിനഹയുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിന്റെയും വിശ്രമ മന്ദിരത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
മന്ത്രി അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. നാലുനിലകളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാകുന്നതോടെ ഇപ്പോള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സ്വന്തമായ കാര്യാലയങ്ങലാകുമെന്നു അബ്ദുറബ്ബ് പറഞ്ഞു.
ഇതില്‍ കോണ്‍ഫറന്‍സ് ഹാള്‍, സ്വീകരണമുറി, ടെക്സ്റ്റ്ബുക്ക് ഡിപ്പോ, ലിഫ്റ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു നിലകളിലായാണ് വിശ്രമ മന്ദിരം കോടതി പരിസരത്തെ തൊണ്ണൂറ്റിഒന്ന് സെന്റ് വിസ്തൃതിയുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി. കെട്ടിട സമുച്ചയത്തിനു പതിമൂന്നു കോടിയും, വിശ്രമ കേന്ദ്രത്തിനു അഞ്ചു കോടി രൂപയുമാണ് മതിപ്പ് ചെലവ്.
നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍, എം പെണ്ണമ്മ, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, ക്ലൈസ് ആന്റ് സെറാമിക് പ്രോഡക്റ്റ്‌ലി ചെയര്‍മാന് കൃഷ്ണന്‍ കോട്ടുമല, എച്ച് ഹനീഫ, സി അബൂബക്കര്‍ ഹാജി, അലിതെക്കെപാട്ട്, എ ഉസ്മാന്‍, റസിയസലാം, നസീമ, പി കെ മുഹമ്മദ് ജമാല്‍, പി ഒ സലാം പി എസ് എച്ച് തങ്ങള്‍, എം സിദ്ധാര്‍ത്ഥന്‍, പി ജഗനിവാസന്‍, പി കെ മുഹമദ് ജമാല്‍, എ പി മുഹമ്മദ്, കെ സീനത്ത്ബീഗം സംസാരിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് ആരിഫ്ഖാന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it