malappuram local

പരപ്പനങ്ങാടി നഗരസഭയില്‍നിന്ന് രാത്രിയില്‍ ഫയല്‍ നിറച്ച ചാക്കുകള്‍ കടത്താന്‍ ശ്രമം

പരപ്പനങ്ങാടി: പുതുതായി രൂപീകരിച്ച മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫയല്‍ നിറച്ച ചാക്കുകള്‍ കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലാണ് ഇന്നലെ വൈകുന്നേരം 6.30 ഓടെ ചാക്കുകള്‍ വാഹനത്തില്‍ കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടനെ നാട്ടുകാര്‍ ബഹളം വെക്കുകയും പോലിസില്‍ അറിയിക്കുകയും ചെയ്തു. ചാക്കുകളുമായി ബന്ധപ്പെട്ടവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. പഴയ രേഖകളടങ്ങിയ നിരവധി ചാക്കുകളാണ് ഇവിടെ നിന്ന് കടത്താന്‍ ശ്രമിച്ചത്.
പഴയ പേപ്പറുകളും രശീതികളുമാണെന്നാണ് വാദം. എന്നാല്‍ പഴയ വസ്തുക്കള്‍ ലേലം ചെയ്യുകയോ വില്‍പന നടത്താനോ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് മീറ്റിങില്‍ തീരുമാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ഇതുമായി ഒരു വിവരവുമില്ലെന്നും മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ പറഞ്ഞു.
പരപ്പനങ്ങാടി മുന്‍സിപാലിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്ത് തന്നെയായാലും ജനങ്ങള്‍ സംശയത്തോടെ കാണുന്ന സ്ഥിതിയില്‍ ഏതൊരു കാര്യത്തിനു സുതാര്യത വേണമെന്നും പഴയ രേഖകള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ അംഗം ദേവന്‍ പറഞ്ഞു. പഴയ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതി മറക്കാനും രേഖകള്‍ നശിപ്പിക്കാനുമാണ് രാത്രിയില്‍ ശ്രമം നടന്നതെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ പ്രസിഡന്റ് കെ സിദ്ദീഖ് ആരോപിച്ചു. ചാക്കുകളില്‍ പഴയ രേഖകകളാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it