kannur local

പയ്യന്നൂര്‍ ഉപജില്ലാ കായികമേള; കോഴിച്ചാലിനു കിരീടം

പയ്യന്നൂര്‍: പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ 254 പോയിന്റോടെ കോഴിച്ചാല്‍ ജിഎച്ച്എസ്എസ് ഓവറോള്‍ ചാംപ്യന്‍മാരായി.
250 പോയിന്റോടെ പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ്സാണ് റണ്ണറപ്. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
എല്‍പി വിഭാഗത്തില്‍ ചെറുപുഴ ജെഎം യുപിഎസ്സാണ് ജേതാക്കള്‍. പയ്യന്നൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യുപി കിഡ്ഡീസ് വിഭാഗത്തില്‍ പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ് ഒന്നാമതെത്തി. ചെറുപുഴ ഇംഗ്ലീഷ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും തായിനേരി എസ്എബിടിഎം എച്ച് എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കോഴിച്ചാല്‍ ജിഎച്ച്എസ്എസ്സിനാണ് ഒന്നാം സ്ഥാനം. പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ് റണ്ണറപ്പായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവല്‍ സമ്മാനദാനം നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ജ്യോതി അധ്യക്ഷത വഹിച്ചു. എഇഒ വി നന്ദകുമാര്‍, രാജീവന്‍, നഗരസഭാ കൗണ്‍സിലര്‍ സി കെ ബിന്ദു, ഐ വി രാമചന്ദ്രന്‍, രവീന്ദ്രന്‍ പള്ളത്ത്, കെ എ മൊയ്തീന്‍കുഞ്ഞ് സംസാരിച്ചു.
Next Story

RELATED STORIES

Share it