kannur local

പയ്യന്നൂരില്‍ യു.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ സീറ്റ് വിഭജന ചര്‍ച്ച യു.ഡി.എഫ്. പൂര്‍ത്തിയാക്കി. കഴിഞ്ഞ തവണ ഐ.യു.എം.എല്‍. മല്‍സരിച്ച 16,32,33,41 വാര്‍ഡുകളില്‍ നാലെണ്ണം മുസ്്‌ലിം ലീഗ് മല്‍സരിക്കും. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കേളോത്ത് നോര്‍ത്ത് 31 ജനതാദള്‍ യു മല്‍സരിക്കും. കഴിഞ്ഞ തവണ ജനതാദള്‍ യുവിന് മൂന്ന് സീറ്റ് നല്‍കിയതില്‍ രണ്ടെണ്ണത്തില്‍ ജനതാദള്‍ മല്‍സരിച്ചിരുന്നു. സി.എം.പി. ഘടകകക്ഷി എന്ന നിലയില്‍ യു.ഡി.എഫിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും മല്‍സര രംഗത്തില്ലെന്ന് അറിയിക്കുകയും ചെയ്തു.

കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം എം നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നേതാക്കളായ എ പി നാരായണന്‍, അഡ്വ. ഷാഹുല്‍ ഹമീദ്, അഡ്വ. റഷീദ് കവ്വായി, കെ കെ ഫല്‍ഗുനന്‍, കെ ജയരാജ്, എസ് എ ഷുക്കൂര്‍ ഹാജി, കെ ഇബ്രാഹിം കുട്ടി, വി കെ പി ഇസ്മാഈല്‍, എം അബ്ദുല്ല, എം ബഷീര്‍, പി വി ദാസന്‍, കെ വി രാഘവന്‍, ബി സജിത് ലാല്‍ സംസാരിച്ചു. 11ന് മുമ്പായി വാര്‍ഡ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. 15ന് യു.ഡി.എഫ്. മുനിസിപ്പല്‍തലം കണ്‍വന്‍ഷന്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ നടക്കും.
Next Story

RELATED STORIES

Share it