kannur local

പയ്യന്നൂരിലെ ജൈവമേള ശ്രദ്ധേയമാവുന്നു

പയ്യന്നൂര്‍: നല്ലഭൂമി, ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും പയ്യന്നൂരില്‍ നടത്തുന്ന ജൈവമേള നാടന്‍വിഭവങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നു. ഇത്തവണ വിത്തുകളും കരിമ്പ്, കോവ, ചെറുചീര എന്നിവയുടെ നടീല്‍വസ്തുക്കളും വിതരണം ചെയ്തു.
ചേന, ചേമ്പ്, കുമ്പളം, മത്തന്‍, നേന്ത്രക്കായ, ചെറുപഴം, പപ്പായ, മരച്ചീനി, ഉഴുന്ന്, ശീമനെല്ലിക്ക, തേന്‍, മുളയരി, നാടന്‍ കുള്ളന്‍ പശുവിന്റെ നെയ്യ്, കരിങ്കോഴിയുടെ മുട്ട എന്നിവയും കൃഷി-പരിസ്ഥിതി സംബന്ധിച്ച പുസ്തകങ്ങളും മേളയിലെത്തി.
ജൈവകര്‍ഷനും കൃഷി പ്രചാരകനുമായ കരുണാകരന്‍ പനങ്ങാട് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി വിനോദ്, കെ ബി ആര്‍ കണ്ണന്‍, ഡോ. ഇ ഉണ്ണികൃഷ്ണന്‍, കരുണാകരന്‍ പനങ്ങാട്, എ വി നാരായണന്‍, കെ കെ ശ്രീകുമാര്‍, അനില്‍ ആലക്കോട്, എം കേശവന്‍, പി എം ഉഷ, സുരേന്ദ്രന്‍ വെങ്ങര, വി സി വിജയന്‍ എന്നിവര്‍ ഉല്‍പ്പന്നങ്ങളെത്തിച്ചു. അടുത്ത ജൈവമേള ഡിസംബര്‍ 12ന് നടക്കും. ജനുവരിയില്‍ നാട്ടരി മേളയും ഫെബ്രുവരിയില്‍ വിത്തുല്‍സവവും നടക്കും.
Next Story

RELATED STORIES

Share it