Idukki local

പയര്‍ വിത്തുകള്‍ മാറി; കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

തൊടുപുഴ: പണം നല്‍കി വാങ്ങിയ പയര്‍ വിത്തിനം മാറിയെന്നാരോപിച്ചു നിര്‍ധന കര്‍ഷകന്‍ തൊടുപുഴ കാര്‍ഷിക ലൈബ്രറിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി.
കാര്‍ഷിക ലൈബ്രറിയില്‍ നിന്നാണ് ഇദ്ദേഹം 150 രൂപയ്ക്ക് വിത്തിനം വാങ്ങിയത്. ലോല പയര്‍ ഇനത്തില്‍പ്പെട്ട പയറിന്റെ വിത്ത് വാങ്ങിയാണ് ഇയാള്‍ കൃഷി ചെയ്തത്. എന്നാല്‍ പയര്‍ കിളിര്‍ത്തു കഴിഞ്ഞപ്പോഴാണ് വിത്ത് മാറിയതായി കര്‍ഷകന് മനസിലായത്.
ഇന്നലെ രാവിലെ തൊടുപുഴ കാര്‍ഷിക ലൈബ്രറിയിലെത്തി ഈ കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ തൊടുപുഴ എസ് ഐ അരുണ്‍ നാരായണന്‍ സ്ഥലത്തെത്തി കര്‍ഷകനെയും കുടെയെത്തിയ മകനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
കാര്‍ഷിക ലൈബ്രറി അധികൃതരെയും പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു. എന്നാല്‍ കര്‍ഷിക ലൈബ്രറിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ല പ്രശ്‌നത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.
തൊടുപുഴ കാര്‍ഷിക ലൈബ്രറി കാര്‍ഷിക സര്‍വകലശാലയില്‍ നിന്നാണ് വിത്തെടുക്കുന്നത്. കാര്‍ഷിക സര്‍വകലശാല അധികൃതര്‍ നല്‍കിയ വിത്തിനം മാറിയതാണ് പ്രശ്‌നത്തിനു കാരണം.
അവസാനം തൊടുപുഴ കാര്‍ഷിക ലൈബ്രറി അംഗങ്ങള്‍ ചേര്‍ന്ന് നിര്‍ധനായ കര്‍ഷകന്  ആവശ്യമായ സഹായം നല്‍കാന്‍ തീരുമാനിച്ചതായി തൊടുപുഴ എസ്‌ഐ അരുണ്‍ നാരായണ്‍ അറിയിച്ചു.
പ്രശ്‌നത്തിനു പരിഹാരമായതിനെ തുടര്‍ന്ന് കര്‍ഷകന്‍ പരാതി നല്‍കിയില്ല.
Next Story

RELATED STORIES

Share it