Pathanamthitta local

പമ്പാതീരം കൈയേറി റിസോര്‍ട്ട് നിര്‍മിക്കാന്‍ നീക്കം

തിരുവല്ല: നദീതീരം കൈയേറി സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മിക്കാന്‍ നീക്കം നടത്തുന്നതായി പരാതി. നിരണംകടപ്ര സൈക്കിള്‍ മുക്കിനു സമീപം പന്നായി പാലത്തിനടുത്ത് പമ്പാനദിയുടെ തീരം കൈയേറി സ്വകാര്യവ്യക്തി നീര്‍ത്തടസംരക്ഷണ നിയമം മറികടന്ന് അനധികൃതമായി റിസോര്‍ട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കാട്ടി തിരുവല്ല സബ് കലക്ടര്‍ക്കാണ് പരാതി ലഭിച്ചിട്ടുള്ളത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മൗനാനുവാദത്തോടെയാണ് ഭൂമി കൈയേറി മണ്ണിട്ട് ഉയര്‍ത്തല്‍ ആരംഭിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൈയേറ്റവുമായി ബന്ധപ്പെട്ട് കടപ്ര വില്ലേജ് ഓഫിസര്‍ക്ക് ലഭിച്ച പരാതിയിന്മേല്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. സ്ഥലം താലൂക്ക് സര്‍വ്വയര്‍ അളന്നു തിട്ടപ്പെടുത്തിയ ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. സ്ഥലം സന്ദര്‍ശിച്ചതു സംബന്ധിച്ച റിപോര്‍ട്ട് വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it