Pathanamthitta local

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ്‌വേയുടെ ശിലാസ്ഥാപനം നാളെ

പത്തനംതിട്ട: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ്‌വേയുടെ ശിലാസ്ഥാപനം നാളെ രാവിലെ എട്ടിന് പമ്പയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണ ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ സര്‍വീസ് ഒഴിവാക്കാനും അയ്യപ്പഭക്തരുടെ സന്നിധാനപദയാത്ര അപകടരഹിതമാക്കുന്നതിനുമാണ് റോപ്‌വേ നിര്‍മിക്കുന്നത്. ബിഒടി അടിസ്ഥാനത്തിലാണ് നിര്‍മാണം.
കൊല്‍ക്കത്തയിലെ ദാമോദര്‍ റോപ്‌വോ കമ്പനിയും ഗുജറാത്തിലെ എയിറ്റിന്‍ന്ത് സ്‌റ്റെപ്പ് പ്രോജക്ട് കമ്പനിയും കണ്‍സോല്‍ഷ്യമായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. വഴിപാട്, പൂജ, നിര്‍മാണ സാമഗ്രികളും വ്യാപാര ആവശ്യങ്ങള്‍ക്കുള്ള സാനങ്ങള്‍ എന്നിവയാണ് റോപ്‌വേയിലൂടെ സന്നിധാനത്ത് എത്തിക്കുന്നത്. ദേവസ്വം, സര്‍ക്കാര്‍ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ക്ക് ടണ്ണിന് 1900 രൂപ നിരക്കും ഇതര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാധന സാമഗ്രികള്‍ക്ക് ടണ്ണിന് 2300 രൂപ നിരക്കും മാത്രമേ ഈടാക്കാന്‍ പാടുള്ളൂ.
വര്‍ഷം 12 ലക്ഷം രൂപ കമ്പനികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണം. പ്രവര്‍ത്തനം തുടങ്ങി ആദ്യ അഞ്ച് വര്‍ഷത്തെ നിരക്കാണിത്. പിന്നീടുള്ള രണ്ട് വര്‍ഷം കൂടുമ്പോള്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനവും വരുത്തണമെന്നാണ് കരാര്‍ വ്യവസ്ഥ. 40 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ 2015ല്‍ വിലയിരുത്തിയതാണിത്. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി മുരളീകൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it