പന്‍സാരെ വധം: വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ

മുംബൈ: യുക്തിവാദി ഗോവിന്ദ് പന്‍സാരെ വധക്കേസിലെ പ്രതി സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ക്‌വാദിനെതിരായ വിചാരണ ബോംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെയാണ് സ്റ്റേ. കേസന്വേഷിക്കുന്ന മഹാരാഷ്ട്ര സിഐഡിയുടെ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയാനുള്ള ഫോറന്‍സിക് റിപോര്‍ട്ട് ബ്രിട്ടനില്‍ നിന്നു വരുന്നതും കാത്തിരിക്കുകയാണ് സിഐഡി. ഈ സാഹചര്യത്തില്‍ ഗെയ്ക്‌വാദിനെതിരേ കുറ്റം ചുമത്തുന്നതു നീട്ടിവയ്ക്കണമെന്ന ആവശ്യം കോലാപൂര്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സിഐഡി ഹൈക്കോടതിയെ സമീപിച്ചത്. പന്‍സാരെ, ദബോല്‍ക്കര്‍, കല്‍ബുര്‍ഗി കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലിസ് ഫോറന്‍സിക് ലബോറട്ടറിയുടെ ഫലം കാത്തിരിക്കുകയാണ് പ്രോസിക്യൂഷന്‍.
Next Story

RELATED STORIES

Share it