Kollam Local

പന്മനയില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

ചവറ: പന്മനയില്‍ ഇടതുമുന്നണിയും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞു കിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. വാഹന ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. ചൊവ്വാഴ്ച രാത്രി ഏഴിന് യുഡിഎഫ് പ്രകടനത്തിനു നേരെ എല്‍ഡിഎഫ് നടത്തിയതായി പറയുന്ന കല്ലേറാണ് സംഘര്‍ഷത്തിനും യുഡിഎഫ് ഹര്‍ത്താലിനും ഇടയാക്കിയത്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച യുഡിഎഫ് പ്രകടനത്തിനു നേരെ കല്ലേറ് നടത്തിയത് എല്‍ഡിഎഫാണെന്നും പോലിസ് നിഷ്‌ക്രിയരായി പ്രവര്‍ത്തിച്ചതാണ് അനിഷ്ട സംഭവത്തില്‍ കൊണ്ടെത്തിച്ചതെന്നും യുഡിഎഫ് ആരോപിക്കുന്നു. ചൊവ്വാഴ്ച രാത്രി നടന്ന ദേശീയ പാത ഉപരോധം ഉന്നതപോലിസ് ഉദ്യോഗസ്ഥരുടെ ശ്രമഫലത്താല്‍ അവസാനിപ്പിക്കുകയായിരുന്നു. യുഡിഎഫ് പ്രകടനം വരുമ്പോള്‍ എല്‍ഡിഎഫ് നേതാക്കളേയും പ്രവര്‍ത്തകരേയും യുഡിഎഫ് പ്രകടനത്തിനെത്തിയവര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഇടത്-വലത് മുന്നണികള്‍ പന്മന പഞ്ചായത്തില്‍ ഒരു പോലെ ഹര്‍ത്താല്‍ നടത്തിയത് മറ്റ് അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കിയില്ല.
Next Story

RELATED STORIES

Share it