പനാമ രേഖകള്‍: വെളിപ്പെടുത്തല്‍ ആഗോള മാധ്യമ പങ്കാളിത്തത്തോടെ

ന്യൂഡല്‍ഹി: ലോകത്തെ വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളുടെ മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോളത്തെ പനാമ രേഖകള്‍ പരസ്യമായിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാരും വ്യവസായികളും കലാ-കായിക താരങ്ങളുമടങ്ങിയ അതിസമ്പന്നരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന രേഖകളിന്മേല്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമസ്ഥാപനങ്ങള്‍ അന്വേഷണം നടത്തുകയായിരുന്നു.
തങ്ങള്‍ക്കു ലഭിച്ച 36,000 രേഖകളിന്മേലാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അവലോകനവും അന്വേഷണവും നടത്തിയത്.

[related]രേഖകളില്‍ പരാമര്‍ശിച്ച മുന്നൂറോളം ഇന്ത്യന്‍ വിലാസങ്ങല്‍ തങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പത്രം അവകാശപ്പെട്ടു. ജര്‍മന്‍ ദിനപത്രമായ സുഡെത്ഷ് സൈതൂങിന് കഴിഞ്ഞ വര്‍ഷം ലഭിച്ച മൊസ്സാക്ക് ഫൊന്‍സേക്കയുടെ വന്‍ രേഖാസമാഹാരം പത്രം പിന്നീട് അറുപത്തഞ്ചോളം രാജ്യങ്ങളിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള 'ഇന്‍ര്‍ നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റി്'നു കൈമാറുകയായിരുന്നു. തുടര്‍ന്ന് ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ള 107 മാധ്യമ സ്ഥാപനങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം ഈ രേഖകള്‍ കൈമാറി. ബിബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളും പനാമ രേഖകളുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യവുമായി കരാറിലെത്തിയിരുന്നു. പനാമ രേഖകള്‍ വിശകലനം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കണ്‍സോര്‍ഷ്യവുമായി കരാറിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏക മാധ്യമസ്ഥാപനമായ ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ എട്ടു മാസമായി തങ്ങളുടെ 25 റിപോര്‍ട്ടര്‍മാര്‍ ഈ രേഖകളിന്മേല്‍ അന്വേഷണം നടത്തുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരും വ്യവസായികളുമായ അതിസമ്പന്നരായ അഞ്ഞൂറിലധികം ഇന്ത്യക്കാരുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖര്‍ പനാമ രേഖകളില്‍ ഇടംപിടിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it