Kottayam Local

പനയ്ക്കപ്പാലത്ത് ബസ്സും വാനും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട: പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു.
മറ്റൊരു വാഹനത്തെ വാന്‍ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ബസ്സിലെ യാത്രക്കാര്‍ പറഞ്ഞു.
ഈരാറ്റുപേട്ട നടയ്ക്കല്‍ തടത്തിക്കാട്ട് വിനോദ് (36), തലനാട് പനയ്ക്കക്കുഴിയില്‍ അനീഷ് ബേബി (32), തീക്കോയി മൂവേലപ്ലാക്കല്‍ ഓമന (60), തിടനാട് ശ്രീഭവനില്‍ സുരേഷ് ബാബു (41), ഭാര്യ ശ്രീകല (39), തീക്കോയി മുണ്ടപ്ലാക്കല്‍ ഗോപി (62), തീക്കോയി പെരുമാലിയില്‍ ജോര്‍ജ് കുര്യാക്കോസ് (49), തമിഴ്‌നാട് സ്വദേശി സേതു (50), തമിഴ്‌നാട് സ്വദേശി പെരുമാള്‍ (49), വെള്ളാപ്പള്ളില്‍ ഷാജി (44), വലിയപറമ്പില്‍ സണ്ണി തോമസ് (48), കാളകെട്ടി ചെമ്പോനാല്‍ സാലി ജോസഫ്, വലിയവീട്ടില്‍ ഷെബീബ് (23), ഈരാറ്റുപേട്ട സ്വദേശി കൗസല്യ (19) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട-ഏറ്റുമാനൂര്‍ റൂട്ടില്‍ അപകടം വര്‍ധിച്ചു വരികയാണ്.
നിരവധിപേരാണ് കഴിഞ്ഞകാലങ്ങളില്‍ റോഡപകടങ്ങളില്‍ പെട്ട് ജീവന്‍ പൊലിഞ്ഞത്. അമിതവേഗതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
Next Story

RELATED STORIES

Share it