thrissur local

പനമ്പിള്ളിയുടെ 46ാം ചരമവാര്‍ഷികം ആചരിച്ചു; പ്രതിമയോട് ഇപ്പോഴും അനാദരവ് 

ചാലക്കുടി: പനമ്പിള്ളി ഗോവിന്ദമേനോന്റെ 46ാം ചരമവാര്‍ഷിക ദിനമാചരിക്കുമ്പോഴും പ്രതിമയോട് ഇപ്പോഴും അനാദരവ്. ട്രാംവേ റോഡില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കാര്‍ട്ടണ്‍ ബോക്‌സ് കൊണ്ട് തലമൂടിയ അവസ്ഥയിലാണിപ്പോള്‍ പനമ്പിള്ളി പ്രതിമ. ഓരോ വാര്‍ഷികത്തിലും പ്രതിമയുടെ അനാഛാദനം ഉടന്‍ നടത്തുമെന്ന പതിവ് പ്രഖ്യാപനവും ഇത്തവണയുമുണ്ടായി. മുന്‍ തിരുകൊച്ചി മുഖ്യമന്ത്രി, കേന്ദ്ര നിയമവകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമയോടാണ് പ്രവര്‍ത്തകരുടെ അനാദരവ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് ജങ്ഷനില്‍ മുന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണനാണ് പ്രതിമ അനാച്ഛാദനം നടത്തിയത്. കോഴിവണ്ടിയിടിച്ച് പ്രതിമ നിലംപതിച്ചതോടെയാണ് പനമ്പിള്ളി പ്രതിമയുടെ കഷ്ടക്കാലം ആരംഭിച്ചത്.
തകര്‍ന്ന തല തുണിയിട്ട് കെട്ടി പ്രതിമ സ്വകാര്യ വ്യക്തിയുടെ വാളത്തോട്ടത്തില്‍ തള്ളി അനുയായികള്‍ തടിതപ്പി. പ്രതിമയുടെ ഒരു കൈയില്‍ അഴകെട്ടി അടിവസ്ത്രങ്ങളടക്കം ഉണക്കാനിട്ടതായുള്ള വാര്‍ത്തകള്‍ പനമ്പിള്ളിയെ സ്‌നേഹിക്കുന്നവരെ ദുഖത്തിലാക്കി. എന്നിട്ടും പ്രതിമ പുനസ്ഥാപിക്കാന്‍ വേണ്ട നടപടികളൊന്നും പനമ്പിള്ളി ഫൗണ്ടേഷന്‍ ട്രസ്റ്റടക്കമുള്ള സംഘടനകളോ നേതാക്കളൊ എടുത്തില്ല.
Next Story

RELATED STORIES

Share it