wayanad local

പനമരം പാലം അപ്രോച്ച് റോഡ്  ടാറിങ് നടത്തണമെന്ന് ആവശ്യം

പനമരം: പനമരം വലിയ പാലം അപ്രോച്ച് റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമായി. റോഡ് വീതി കൂട്ടിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭാഗം ടാര്‍ ചെയ്യാനുള്ള നടപടികളുണ്ടായില്ല.
2004 ജനുവരി രണ്ടിന് ഇവിടെയുണ്ടായ ബസ്സപകടത്തില്‍ 12ഓളം ആളുകള്‍ മരിച്ചു. ഇതേത്തുടര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളിലും മണ്ണിട്ട് നികത്തി വീതി കൂട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.
എന്നാല്‍, ബന്ധപ്പെട്ടവര്‍ ഈ ഭാഗം ടാര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടില്ല. മഴക്കാലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തും തണല്‍ മരങ്ങളില്‍ നിന്നുള്ള വെള്ളം വീണും പ്രദേശം കുണ്ടുംകുഴിയുമായി. ഇതു കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗങ്ങളിലും കാടുമൂടിയതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ പ്രയാസം നേരിടുന്നു. റോഡരിക് വഴിയോരക്കച്ചവടക്കാര്‍ കൈയടക്കിയതിനാല്‍ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിട്ടുണ്ട്. വീതി കൂട്ടിയ ഭാഗത്ത് ടാറിങ് നടത്തി കാട് വെട്ടിത്തെളിച്ച് കാല്‍നടയാത്രക്കാര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെംബര്‍ എം എ ചാക്കോ, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കൈതക്കല്‍ കെ സി കുഞ്ഞമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പനമരം പിഡബ്ല്യുഡി എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it