kasaragod local

പദ്ധതി രൂപീകരണത്തില്‍ പുതുതലമുറയുടെ കൈയൊപ്പ്; യൂത്ത് പാര്‍ലമെന്റ് ശ്രദ്ധേയം

വിദ്യാനഗര്‍: സാമൂഹിക നീതി ഉറപ്പുവരുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം യുവജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുതകുന്ന പദ്ധതികള്‍ ആരംഭിക്കുന്നതിനും ജില്ലാ പഞ്ചായത്ത് യൂത്ത് പാര്‍ലമെന്റില്‍ പ്രതിനിധികള്‍ നിര്‍ദ്ദേശം അവതരിപ്പിച്ചു. പരമ്പരാഗത വ്യവസായ മേഖലയില്‍ യുവസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണം. സമൂഹത്തില്‍ മൂല്യബോധവും മാനവ സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി തലത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. എല്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും യോഗാ പരിശീലനം സംഘടിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലയില്‍ എന്‍ഐടി, ഐടി പാര്‍ക്ക് പോലുളള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
കായികമേഖലയെ പരിപോഷിപ്പിക്കുന്നതിന് മുന്‍ഗണന, ചെറുപ്പത്തില്‍ തന്നെ കായിക ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍, വിദ്യാര്‍ഥികളിലും മദ്യാസക്തിക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടപ്പാക്കണം. യുവജന നാടക സംഘങ്ങളെയും
നാടന്‍കലകളെയും പ്രേ ാ ല്‍സാഹിപ്പിക്കണം. ജില്ലയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും കാര്‍ഷിക കോളജിന്റെയും സേവനങ്ങള്‍ യുവജനങ്ങള്‍ പ്രയോജനപ്പെടുത്തണം. പഞ്ചായത്തുകളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കണം. പരിസ്ഥിതി സൗഹൃദത്തിലൂന്നി യുവജനങ്ങളുടെ സഹകരണ കര്‍ഷക കൂട്ടായ്മകള്‍ക്കും ആരംഭിക്കണം. വിവര സാങ്കേതിക വിദ്യ കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് പ്രയോജനപ്പെടുത്തണം. ജൈവവൈവിധ്യ സംരക്ഷണത്തിനും വനിതകളുടെയും ഭിന്നശേഷിയുള്ളവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കണം.
ജില്ലയില്‍ വര്‍ധിച്ചു വരുന്ന മതസ്പര്‍ധയ്ക്ക് യുവജനങ്ങളും ഇരകളാകുന്ന സാഹചര്യമുണ്ടെന്നും ഇത് തടയാന്‍ സാംസ്‌കാരിക ബോധവും മാനവസാഹോദര്യവും വളര്‍ത്തിയെടുത്ത് പൗരധര്‍മ്മവും അവകാശ ബോധവുമുള്ള യുവജനതയെ സൃഷ്ടിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
Next Story

RELATED STORIES

Share it