kozhikode local

പദ്ധതികളുടെ പ്രഖ്യാപനവും ധനസഹായ വിതരണവും

കോഴിക്കോട്: സാമൂഹിക നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ധനസഹായ വിതരണവും 27,28 തിയ്യതികളില്‍ നടക്കുമെന്ന്എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി പി അഷ്‌റഫ് അറിയിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്‌നേഹപൂര്‍വം പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായ 610 വിദ്യാര്‍ഥികള്‍ക്ക് ധനസഹായം കല്ലായി ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 27ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കനിവിന്റെ കേരളം പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ.എം കെ മുനീര്‍ പങ്കെടുക്കും.
28ന് രാവിലെ 11മണിക്ക് ശ്രീനാരായണ സെന്റിനറി ഹാളില്‍ നാദം 2016 പദ്ധതിയുടെ ശ്രുതി തരംഗം പരിപാടിയില്‍ ക്ലോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടന്ന 610 കുട്ടികളുടെ സംഗമം നടക്കും. വേദിയില്‍ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ്, സ്‌പെഷല്‍ അങ്കണവാടി, നാദം എവിടി സെന്ററിനുള്ള തുക കൈമാറല്‍, തീം സോങ് പ്രകാശനം എന്നിവയുടെ ഉദ്ഘാടനം നടക്കും.
Next Story

RELATED STORIES

Share it