Flash News

പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് മൂന്നു മണിക്ക് അവസാനിക്കും. മൂന്നു മണി കഴിഞ്ഞാലുടന്‍ മല്‍സരിക്കുന്നതിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക 6ാം നമ്പര്‍ ഫോറത്തില്‍ വരണാധികാരി തയ്യാറാക്കും. ഇതിന്റെ ഒരു പകര്‍പ്പ് വരണാധികാരികളുടെയും ബന്ധപ്പെട്ട പഞ്ചായത്തിന്റെയും ഓഫിസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കും.
മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥിക്കോ അയാളുടെ ഏജന്റിനോ നല്‍കേണ്ടതാണ്. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുവിവരവും നല്‍കപ്പെട്ട ചിഹ്നങ്ങളുടെ വിവരവും തിരഞ്ഞെടുപ്പ് കമ്മീഷനെ ഫാക്‌സ്/ഇ-മെയില്‍ മുഖേനയോ പ്രതേ്യക ദൂതന്‍ മുഖാന്തരമോ അറിയിക്കണം. കാലതാമസം ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്ന പ്രവൃത്തിയെ ഗുരുതരമായി ബാധിക്കും. രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് പേര് ഒരേപോലെ ആണെങ്കില്‍ തിരിച്ചറിയുന്നതിനായി തൊഴില്‍, വീട്ടുപേര് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് വ്യത്യാസം കാണിക്കേണ്ടതാണ്. ഇത്തരത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലും ബാലറ്റ് പേപ്പറിലും പേരുകള്‍ വിന്യസിക്കേണ്ടത് വ്യത്യാസം വരുത്താന്‍ ചേര്‍ത്ത പേരിന്റെ ആദ്യ അക്ഷരമാല ക്രമത്തിലായിരിക്കണം. ഒരു സ്ഥാനാര്‍ഥിയുടെ പേരിനോടൊപ്പം മാന്യതാ സൂചകമായോ വിദ്യാഭ്യാസ സംബന്ധമായോ പാരമ്പര്യദ്യോതകമായോ തൊഴില്‍പരമായോ ഒരു പേരോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാനപ്പേരോ ചേര്‍ക്കുന്നതില്‍ തടസ്സമില്ല.
Next Story

RELATED STORIES

Share it