kasaragod local

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ജില്ലയില്‍ 60 പേര്‍ പത്രിക നല്‍കി

കാസര്‍കോട്: നിയമസഭ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ജില്ലയില്‍ നിന്നും 30 പേര്‍ പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ എണ്ണം 60 ആയി. മഞ്ചേശ്വരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ പി മുനീര്‍, ഐ ജോണ്‍ ഡിസൂസ, ബിഎസ്പി സ്ഥാനാര്‍ഥി രവിചന്ദ്ര എന്നിവര്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ സി ജയന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
കാസര്‍കോട് മണ്ഡലത്തല്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി ബി വിജയകുമാര്‍, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ മുനീര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി റോഷന്‍ കുമാര്‍, ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി ടി ഇ അബ്ദുല്ല എന്നിവര്‍ വരണാധികാരിയായ പ്ലാനിങ് ഓഫിസര്‍ പി ഷാജി മുമ്പാകെ പത്രിക നല്‍കി. ഉദുമ മണ്ഡലത്തില്‍ ഐഎന്‍സി സ്ഥാനാര്‍ഥിയായി കെ സുധാകരന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ദാമോദരന്‍, എഐടിസി സ്ഥാനാര്‍ഥിയായി അബ്ബാസ് ബോവിക്കാനം സൈനുദ്ദീന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുധാകരന്‍, ബിജെപി സ്ഥാനാര്‍ഥികളായി കെ ശ്രീകാന്ത്, എന്‍ ബാബുരാജ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ കുഞ്ഞിരാമന്‍, എപിഐ സ്ഥാനാര്‍ഥിയായി ബി ഗോവിന്ദന്‍ എന്നിവര്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഐഎന്‍സി സ്ഥാനാര്‍ഥികളായി ഇ പി ധന്യ, എം അസൈനാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി കെ ബാലകൃഷ്ണന്‍, എംദാമോദരന്‍, വി വി മുഹമ്മദലി, അംബേദ്കറിറ്റേ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ബി രാഘവന്‍, ബിഎസ്പി സ്ഥാനാര്‍ഥിയായി ചന്ദ്രന്‍, ബിഡിജെഎസ് സ്ഥാനാര്‍ഥിയായി കെ ദീപ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ യു കൃഷ്ണകുമാര്‍ എന്നിവര്‍ വരണാധികാരിയായ സബ് കലക്ടര്‍ മൃണ്‍മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായി എം ഭാസ്‌കരന്‍, ടി കുഞ്ഞിരാമന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി കെ പി കുഞ്ഞിക്കണ്ണന്‍, പി എം കുഞ്ഞിക്കണ്ണന്‍, പി പി പുരുഷോത്തമന്‍, കെ എം ശ്രീധരന്‍ എന്നിവര്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ഇ ജെ ഗ്രേസി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it