Second edit

പത്രസ്വാതന്ത്ര്യദിനം

ലോക പത്രസ്വാതന്ത്ര്യദിനമാണ് ഇന്ന്. 1993ലാണ് പത്രസ്വാതന്ത്ര്യദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചത്. ലോകത്തുടനീളം പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിലാണ് മെയ് 3 ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന് യുനെസ്‌കോ തീരുമാനിച്ചത്. പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം പ്രോല്‍സാഹിപ്പിക്കുക, ഭരണാധികാരികളില്‍നിന്നു പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചുകിട്ടാന്‍ ശ്രമിക്കുക, ജനങ്ങളെ ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക, പത്രപ്രവര്‍ത്തകര്‍ക്കു സുരക്ഷിതത്വം നല്‍കുക, ഔദ്യോഗിക ചുമതലകള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന പത്രപ്രവര്‍ത്തകരെ അനുസ്മരിക്കുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
പത്രസ്വാതന്ത്ര്യം ഇന്നും ഒരു സജീവ ചര്‍ച്ചാവിഷയമാണ്. ഭരണാധികാരികള്‍ എപ്പോഴും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നു. സ്വതന്ത്രമായ വാക്കിനെ അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. മലയാളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളുണ്ട്. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് അല്‍ അമീന്‍, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ നിരവധി ഭീഷണികള്‍ക്കു വിധേയമായി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം ഒട്ടേറെ കൈയേറ്റങ്ങള്‍ നേരിടേണ്ടിവന്നു. വാര്‍ത്തകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തി. മുഖപ്രസംഗങ്ങള്‍ വെട്ടിമാറ്റി. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവര്‍ എന്ന വിമര്‍ശനവും അക്കാലത്തെ പത്രപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടുണ്ട്.
Next Story

RELATED STORIES

Share it