kozhikode local

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തകേതര പെ ന്‍ഷന്‍ മാനേജിങ് കമ്മറ്റി 2015 ജൂണില്‍ അംഗീകരിച്ച അപേക്ഷകളില്‍ ഉടന്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കേരള) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിലധികമായി കെട്ടിക്കിടക്കുന്ന പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നയത്തെ യോഗം അപലപിച്ചു.
വര്‍ഷങ്ങളായി ആശ്രിത പെന്‍ഷന്‍കാരുടെ അപേക്ഷകളിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആശ്രിതര്‍ക്ക് 50 ശതമാനം പെന്‍ഷന്‍ എന്നത് ഉത്തരവായെങ്കിലും ഇതേവരെ കൈപ്പറ്റാന്‍ സാധിച്ചിട്ടില്ല. ഇത്തരം അവഗണനകള്‍ക്കും നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കും എതിരെ മാര്‍ച്ച് മാസത്തില്‍ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി ദിനകരന്‍, സി ചന്ദ്രന്‍, സി അബൂബക്കര്‍, വി എം ഹമീദ്, എ കാര്‍ത്തികേയന്‍, വിജയന്‍ കോമത്ത്, ടി പി ഗംഗാധരന്‍, പി എം ഗോപി, പി മമ്മത്‌കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it