kozhikode local

പത്രജീവനക്കാര്‍ക്ക് ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കണം: കെ എന്‍ ഇ എഫ്

കോഴിക്കോട്: പത്രജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതിയും പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കാന്‍ പ്രത്യേക വിഭാഗവും രൂപീകരിക്കണമെന്ന് കേരളാ ന്യൂസ് പേപ്പര്‍ എംപ്ലോയീ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ട മജീദിയ വേജ്‌ബോര്‍ഡ് പത്രസ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ രീതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം.
സമ്മേളനത്തില്‍ പ്രസിഡന്റ് പി പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കാദര്‍ പാലാഴി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി എ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബിജോയ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി സുധാകരന്‍ (ദേശാഭിമാനി) പ്രസിഡന്റ്, വി എ മജീദ് (തേജസ്) സെക്രട്ടറി, സനല്‍ (മാതൃഭൂമി) ട്രഷറര്‍, കെ സജീവന്‍ (മാധ്യമം), സജീവന്‍ സി.കെ (മാതൃഭൂമി), വൈസ് പ്രസിഡന്റുമാര്‍, സുനില്‍ കുമാര്‍ (മാതൃഭൂമി), ബിനീഷ് കെ പി (സിറാജ്), എം അഷ്‌റഫ് (ചന്ദ്രിക), ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെയും പി പി ബാബുരാജ്, എം പ്രമോദ് കുമാര്‍, വി സോമന്‍, ടി.കെ പ്രകാശന്‍, ബെന്നി തോമസ്, കെ സുധാകരന്‍, എ കെ ദര്‍വാസ്, പ്രേംമുരളി, ഒ.സി സജീന്ദ്രന്‍, കെ സജീവന്‍, പി കെ പ്രകാശന്‍, ധര്‍മ്മരാജന്‍, കെ സുനില്‍കുമാര്‍, അജയന്‍, എബ്രഹാം എം.ജെ, ദിലീപ് കുമാര്‍ സി.കെ, എ അനില്‍കുമാര്‍, ബിജു വര്‍ഗ്ഗീസ്, അബ്ദുറഹിമാന്‍ ബാഖഫി, സി ടി അയമു എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it