പത്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, പ്രിയങ്ക ചോപ്ര, ടെന്നിസ് താരം സാനിയ മിര്‍സ, മുന്‍ യുഎസ് അംബാസഡര്‍ റോബര്‍ട്ട് ഡി ബ്ലാക്ക്‌വില്‍, നിയമജ്ഞന്‍ ഉജ്ജ്വല്‍ നികം എന്നിവരടക്കം 56 പേര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പത്മാ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. രജനീകാന്ത്, മുന്‍ പ്രതിരോധ ഗവേഷണ വികസനകേന്ദ്രം മേധാവി വി ആത്രെ, തെലുങ്ക് ദിനപത്രം ഈനാട് പത്രാധിപര്‍ റാമോജി റാവു, പ്രശസ്ത ഗായിക ഗിരിജാ ദേവി, ചെന്നൈ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ വി ശാന്ത എന്നിവര്‍ പത്മവിഭൂഷണും മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇന്ദു ജയിന്‍, റോബര്‍ട്ട് ബ്ലാക്ക്‌വില്‍, സാനിയ മിര്‍സ, ഗായകന്‍ ഉദിത്ത് നാരായണന്‍, മണിപ്പൂരി നാടകകൃത്ത് ഹെസ്‌നാന്‍ കനൈലാല്‍, തെലുങ്ക്, ഹിന്ദി സാഹിത്യത്തിലെ യാര്‍ല ഗദു ലക്ഷ്മി പ്രസാദ്, ശില്‍പി രാം വന്‍ചി സൂതര്‍ തുടങ്ങിയവര്‍ പത്മഭൂഷണും സ്വീകരിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it