Flash News

പത്ത് വര്‍ഷം പഴക്കമുള്ള 2000 സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കണം: ഹരിത ട്രിബ്യൂണല്‍

പത്ത് വര്‍ഷം പഴക്കമുള്ള 2000 സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍വലിക്കണം: ഹരിത ട്രിബ്യൂണല്‍
X
vehicles

കൊച്ചി: പത്ത് വര്‍ഷം പഴക്കമുള്ള 2000സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നിരത്തില്‍ നിന്നു പിന്‍വലിക്കണമെന്ന് കൊച്ചി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.  നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനും  ഹരിത ട്രിബ്യൂണല്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ്  ഇടക്കാല ഉത്തരവ് . ചെയര്‍മാന്‍ സ്വതന്ത്ര്യകുമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന  ഉത്തരവിറക്കിയത്.
എന്നാല്‍ വിധി പ്രാവര്‍ത്തികമാകുകയാണെങ്കില്‍ അത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള ബസ് സര്‍വീസുകളെയായിരിക്കും. പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വലിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും കെ എസ് ആര്‍ ടി സി നേരിടുക. ഈ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ ഉള്‍പ്പടെയുളള സംഘടനകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it