Flash News

പത്തുവര്‍ഷത്തിനകം പാകിസ്താന്‍ ആണവായുധശേഷിയില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്ന് റിപോര്‍ട്ട്.

വാഷിങ്ടണ്‍ : പത്തുവര്‍ഷത്തിനകം പാകിസ്താന്‍ ലോകത്തെ അഞ്ചാമത്തെ വലിയ ആണവായുധ രാഷ്ട്രമായിത്തീരുമെന്ന്  റിപോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ആക്രമണം തടയുന്നതിന് തന്ത്രപരമായ ആണവ ആയുധങ്ങള്‍ പാകിസ്താന്‍ വികസിപ്പിച്ചെടുത്തതായി റിപോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം.  പാകിസ്താന്‍ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ വികസിപ്പിക്കുന്നതായി സൂചനകള്‍ ലഭിച്ചിട്ടുള്ളതായും റിപോര്‍ട്ടിലുണ്ട്. അമേരിക്കന്‍ ആണവ-പ്രതിരോധ വിദഗ്ദരായ ഹാന്‍സ് എം ക്രിസ്റ്റന്‍സെന്‍, റോബര്‍ട്ട് എസ് നോറിസ് എന്നിവര്‍ തയ്യാറാക്കിയ റിപോര്‍്ട്ടിലാണ് ഇക്കാര്യമുള്ളത്.
2011ല്‍ 90-110 വരെ ആണവായുധങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പാകിസ്താന് ഇപ്പോഴുള്ളത് 110 മുതല്‍ 130 വരെ ആണവായുധങ്ങളാണ്. ഇത് പത്തുവര്‍ഷത്തിനകം 230 വരെ ആയേക്കാമെന്ന കണക്കൂ കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 2025 ഓടെ രാജ്യം ലോകത്തെ ഏറ്റവും വലിയ അഞ്ച് ആണവായുധശക്തികളില്‍ ഒന്നായിത്തീരുമെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്. പാകിസ്താന്‍ അടുത്തിടെ വികസിപ്പിച്ചെടുത്ത  തന്ത്രപ്രധാനമായ ഹ്രസ്വദൂര ആണവായുധങ്ങളില്‍ ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിക്കാവുന്നതിന് 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താനാകും. ഇത് സൈനികകേന്ദ്രങ്ങളേയോ നഗരങ്ങളെയോ ആക്രമിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ലെന്ന്്് വ്യക്തമാണ്. മറിച്ച് ഇന്ത്യയില്‍ നിന്നൊരു അധിനിവേശശ്രമമുണ്ടായാല്‍ യുദ്ധഭൂമിയില്‍ പ്രയോഗിക്കാനുള്ളതാണിത്. അതേസമയം ഇന്ത്യ ആണവപ്ലാനിംഗ് ഏറെയും ചൈനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണെന്നും റിപോര്‍ട്ടിലുണ്ട്. അണ്വായുധങ്ങള്‍ നിര്‍മിച്ചത് ഇന്ത്യയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനെന്ന് പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അയിസാസ് ചൗധരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it