പത്തുലക്ഷം രൂപയിലേറെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ നീക്കം
BY ajay G.A.G15 Nov 2015 10:06 AM GMT
ajay G.A.G15 Nov 2015 10:06 AM GMT
ഹൈദരാബാദ് : പത്തുലക്ഷം രൂപയിലേറെ വാര്ഷികവരുമാനമുള്ളവര്ക്ക്് പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചതാണിത്. കൂടുതല്‍ വരുമാനമുള്ളവരുടെ സബ്സിഡി നിര്‍ത്തലാക്കിയാല്‍ നിരവധി പാവപ്പെട്ടവര്‍ക്ക് പാചകവാതകം നല്‍കാനാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞതായാണ് വെങ്കയ്യ നായിഡു അറിയിച്ചത്. 30 ലക്ഷം പേര് ഇതിനകം പാചകവാതക സബ്സിഡി വേണ്ടെന്നുവച്ചിട്ടുണ്ട്. ഇതിലൂടെ ലാഭിച്ച പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. കൂടുതല്‍ പേര് സബ്സിഡി വേണ്ടെന്നു വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും വെങ്കയ്യനായിഡു തെലങ്കാന ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT