Alappuzha local

പത്തിയൂരിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ക്കാന്‍ യുഡിഎഫിന് ഇത്തവണയും കഴിഞ്ഞില്ല

കായംകുളം: പത്തിയൂരിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ക്കാന്‍ യുഡിഎഫിന് ഇത്തവണയും കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം മാത്രമാണ് പത്തിയൂര്‍ പഞ്ചായത്തിന് പറയാനുള്ളത്. അത് ഇത്തവണയും ആവര്‍ത്തിച്ചു.
19 സീറ്റില്‍ 11 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. കഴിഞ്ഞതവണയും 11 ആയിരുന്നു അംഗബലം. 8 അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിന് ഏഴ് സീറ്റായി കുറഞ്ഞു. ഒരു സീറ്റില്‍ സ്വതന്ത്രയാണ് ജയിച്ചത്. ഇത്തവണ യുഡിഎഫ് ഏറെ പ്രതീക്ഷയിലായിരുന്നു.
സിപിഎം സംഘപരിവാര്‍ സംഘട്ടനങ്ങളും അക്രമങ്ങളും വര്‍ധിക്കുകയും സമാധാനജീവിതത്തിന് ഭീഷണിയുയര്‍ന്നതും ജനങ്ങള്‍ സിപിഎമ്മില്‍നിന്നു അകലാന്‍ കാരണമാക്കുമെന്നായിരുന്നു യിഡിഎഫ് കണക്കുക്കൂട്ടല്‍. ഒരിക്കലും സിപിഎമ്മിനെ കൈവിടാതിരുന്ന 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഡി സുനില്‍ അട്ടിമറിയിലൂടെ ജയം നേടി. അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഔദേ്യാഗിക സ്ഥാനാര്‍ഥി സിപിഐയിലെ രശ്മിക്കെതിരേ സിപിഎമ്മിലെ സ്വതന്ത്ര സ്ഥാനാര്‍ഥി രമണിയാണ് വിജയിച്ചത്. സിപിഎം സ്വതന്ത്ര ജയിക്കാനിടയായ സാഹചര്യത്തില്‍ സിപിഐ നേതൃത്വം അമര്‍ശത്തിലാണ്.
Next Story

RELATED STORIES

Share it