Flash News

പത്തിന കര്‍മ്മ പരിപാടിയില്‍ അണി ചേരുക യു.എ.ഇ. പ്രസിഡന്റ്

അബുദബി: സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളുടെ വികസനം ലക്ഷ്യമാക്കിയുള്ള പത്തിന കര്‍മ്മ പരിപാടിയില്‍ അണിചേരാന്‍ സര്‍ക്കാറും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആഹ്വാനം ചെയ്തു. യു.എ.ഇ.യുടെ 44 മതി ദേശീയ ദിനത്തോടനുബന്ധിച്ചുളള സന്ദേശത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടത് ഓരോ ജനങ്ങളും ഈ രൂപത്തിലായിരിക്കണം. ജീവിതത്തിലൂടെ അവര്‍ പഠിപ്പിച്ച് തന്ന മൂല്യങ്ങള്‍ ഉള്‍കൊണ്ട് കൂടുതല്‍ കരുത്തോടെ രാ്ര്രഷ്ട മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കണം. ലോകത്തിനാകെ മാതൃകയായി വിജയം വരിച്ച വികസന മാതൃകയാണ് യു.എ.ഇ. സഹോദര രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്ന താമസക്കാരും ഈ മാതൃകയില്‍ പങ്കാളികളാണ്. അറബ് രാജ്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ യു.എ.ഇ. മുന്‍നിരയിലുണ്ടാകും. സമാധാനവും സാഹോദര്യവും ആഗ്രഹിക്കുന്ന സമൂഹമാണിത്. പൂര്‍വ്വികര്‍ കൈമാറിയ ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കുകയാണ് രാജ്യം ചെയ്യുന്നത്. യമനില്‍ അറബ് സംഖ്യസേനക്കൊപ്പം പങ്ക് ചേരുന്നത് ഇതിന്റെ ഭാഗമായിട്ടാണന്നും ശൈഖ് ഖലീഫ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it