പത്താന്‍കോട്ട് സൈനിക ദൗത്യം: ആറുകോടി രൂപ കേന്ദ്രത്തിന് പ്രതിഫലം നല്‍കാന്‍ പഞ്ചാബ് വിസമ്മതിച്ചു

ചണ്ഡീഗഡ്: പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്ക് സായുധാക്രമണമുണ്ടായതിനു പിന്നാലെ, സംസ്ഥാനത്ത് അര്‍ധസൈനികവിഭാഗത്തെ വിന്യസിച്ച വകയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 6.35 കോടി രൂപയുടെ ബില്ല് അടയ്ക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ വിസമ്മതിച്ചു. ദേശീയ താല്‍പര്യത്തിനുവേണ്ടിയാണു സൈന്യത്തെ വിന്യസിച്ചതെന്നും ഇതിന് സംസ്ഥാനത്തോട് പണം ഈടാക്കരുതെന്നും പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ സഖ്യകക്ഷി ശിരോമണി അകാലിദളും ബിജെപിയുമാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്.
ഏതു സംസ്ഥാനത്തേക്ക് അര്‍ധസൈനിക വിഭാഗത്തെ അയച്ചാലും അതിന്റെ ചെലവ് അപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് വഹിക്കുക. എന്നാല്‍ പിന്നീട് ഇതു സംസ്ഥാന ബജറ്റിന്റെ സമയത്ത് ഈടാക്കണമെന്ന് ഒരു ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരി രണ്ടുമുതല്‍ 27വരെ സൈന്യത്തെ വിന്യസിച്ചതിനാണു കേന്ദ്രം തുക ഈടാക്കുന്നത്. പ്രതിദിനം 1,77,143 രൂപ എന്ന നിരക്കിലാണു കേന്ദ്രം ബില്ല് ഈടാക്കിയത്.
കേന്ദ്രത്തിന്റെ ഈ നടപടി പരിഹാസ്യമാണെന്നു പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതികരിച്ചു. 20 കമ്പനി സൈന്യത്തെയായിരുന്നു കേന്ദ്രം പഞ്ചാബില്‍ വിന്യസിച്ചത്.
Next Story

RELATED STORIES

Share it