പത്താന്‍കോട്ട് : സല്‍വിന്ദര്‍ സിങിന്റെ കൂട്ടുകാര്‍ക്കും നുണപരിശോധന

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമായ പഞ്ചാബ് പോലിസ് ഓഫിസര്‍ സല്‍വിന്ദര്‍ സിങിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ആക്രമണം നടക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ ജ്വല്ലറി ഉടമ രാജേഷ് വര്‍മ, ഇവര്‍ സന്ദര്‍ശിച്ച പാഞ്ച പീര്‍ ദര്‍ഗയുടെ കാവല്‍ക്കാരന്‍ സോമരാജ് എന്നിവരെയാണ് ഈ ആഴ്ച എന്‍ഐഎ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
സല്‍വീന്ദര്‍ സിങിന്റെ പാചകക്കാരന്‍ മദന്‍ ഗോപാലിനെയും എന്‍ഐഎ പരിശോധനക്കയച്ചേക്കും.
Next Story

RELATED STORIES

Share it