പത്താന്‍കോട്ട്: ക്ഷേത്രം സൂക്ഷിപ്പുകാരന് എന്‍ഐഎ സമന്‍സ്

ന്യൂഡല്‍ഹി:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ പഞ്ച്പീര്‍ ക്ഷേത്രം സൂക്ഷിപ്പുകാരന്‍ സോമരാജിനെ എന്‍ഐഎ വിളിപ്പിച്ചു. അക്രമികള്‍ തന്നെ തട്ടിക്കൊണ്ടു പോവുന്നതിന് മുമ്പ് താന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ് അവകാശപ്പെടുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സമന്‍സയച്ചത്. സല്‍വിന്ദര്‍ സിങിനെ എന്‍ഐഎ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
ഉര്‍ദു, ഹിന്ദി, കശ്മീരി ഭാഷകള്‍ സംസാരിച്ചിരുന്ന അക്രമിക ള്‍ തന്നെ കണ്ണു കെട്ടി തട്ടിക്കൊണ്ടു പോയെന്നാണ് എസ്പി പഞ്ചാബ് പോലിസിന് നല്‍കിയ മൊഴി.
Next Story

RELATED STORIES

Share it