പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം; നാലു അക്രമികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു
BY swapna en2 Jan 2016 4:50 AM GMT
X
swapna en2 Jan 2016 4:50 AM GMT
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനികരും നാലും അക്രമികളും കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങിയ വെടിവയ്പ്പ ആറു മണിക്കൂറിലധികം നീണ്ടു. വ്യോമസേനാ അംഗങ്ങളാണ് കൊല്ലപ്പെട്ട രണ്ടു സൈനികര്‍.അതിര്‍ത്തി കടന്ന പാക് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വ്യോമസേന അറിയിച്ചു. അഞ്ചോളം വ്യോമസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാകിസ്താന് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് വ്യോമസേനാകേന്ദ്രം. മിഗ് 29 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള കേന്ദ്രമാണ് പത്താന്‍കോട്ട്.നേരത്തെ എസ്.പിയെ തട്ടിക്കൊണ്ടുപോയി ഔദ്ദ്യോഗിക വാഹനം തട്ടിയെടുത്ത അക്രമികള്‍ സൈനിക വേഷത്തിലാണ് കേന്ദ്രത്തില്‍ പ്രവേശിച്ചത്. ഇവര്‍ സൈനിക വേഷത്തിലാണ് എത്തുകയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് 50 അംഗ ദേശീയ സുരക്ഷാ സേനാ വിഭാഗത്തെ പത്താന്‍കോട്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT