പത്താന്‍കോട്ട് ആക്രമണം; എന്‍ഐഎ പാകിസ്താന്റെ സഹായം തേടും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാകിസ്താന്റെ സഹായം തേടും. അക്രമികളുമായി ബന്ധപ്പെട്ട ആളുകള്‍ ആരൊക്കെയാണെന്നു വ്യക്തമായാല്‍ പാകിസ്താന്റെ സഹായം തേടുമെന്ന് എന്‍ഐഎ മേധാവി ശരത്കുമാര്‍ അറിയിച്ചു.
ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരിക എന്നതു വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത്തരം നിരവധി കേസുകളില്‍ അക്രമികള്‍ ആരൊക്കെയാണെന്നു കണ്ടെത്താന്‍ എന്‍ഐഎക്ക് സാധിച്ചിട്ടുണ്ട്. ഒട്ടേറെ അന്വേഷണങ്ങള്‍ ആവശ്യമാണ്. സമയപരിധിയൊന്നും നിശ്ചയിക്കുന്നില്ലെങ്കിലും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും കുമാര്‍ പറഞ്ഞു. അക്രമികള്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഏതു സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു പറയാനാവില്ല. അന്വേഷണം പ്രാധമിക ഘട്ടത്തിലാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ എന്തു സംഭവിക്കുമെന്നു നോക്കാം. കൊല്ലപ്പെട്ട അക്രമികളെ തിരിച്ചറിയാന്‍ എന്‍ഐഎ ശ്രമിക്കും.
പാകിസ്താനില്‍ നിന്ന് അക്രമികളോടു സംസാരിച്ചവരുടെ ശബ്ദരേഖകള്‍ക്കായി എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. 20 അംഗ സംഘമാണു പത്താന്‍കോട്ട് തമ്പടിച്ച് അന്വേഷണം നടത്തുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലിസ് സൂപ്രണ്ടിന്റെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല.
Next Story

RELATED STORIES

Share it