പത്താന്‍കോട്ട് ആക്രമണം; ഡല്‍ഹിയില്‍ ആക്രമണ സാധ്യത: രഹസ്യാന്വേഷണ ഏജന്‍സി

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡല്‍ഹിയിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ അന്വേഷണ ഏജന്‍സി. രണ്ടു അക്രമികള്‍ ഡല്‍ഹിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി മുംബൈ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയട്ടുണ്ട്.
അതിനിടെ, ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ വെച്ച് ഡല്‍ഹി-ലഖ്‌നോ ശതാബ്ദി എക്‌സ്പ്രസില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കോച്ചുകള്‍ പരിശോധിച്ചു. ബോംബില്ലെന്ന് ഉറപ്പു വരുത്തി യാത്ര തുടര്‍ന്നു. ട്രൈയിനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന ഇ മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇക്കാര്യം ഡല്‍ഹി പോലിസിനെ അറിയിച്ചത്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലിയിരുത്തി.
Next Story

RELATED STORIES

Share it