Flash News

പത്താന്‍കോട്ട് ആക്രമണം: ഐഎസ്‌ഐയെ ക്ഷണിച്ച വരുത്തിയ പ്രധാനമന്ത്രി മാപ്പ് പറയണം- കെജ്രിവാള്‍

പത്താന്‍കോട്ട് ആക്രമണം: ഐഎസ്‌ഐയെ ക്ഷണിച്ച വരുത്തിയ പ്രധാനമന്ത്രി മാപ്പ് പറയണം- കെജ്രിവാള്‍
X
MODI-SILENT

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണ കേസ് അന്വേഷിക്കാന്‍ പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ് ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഐസ്‌ഐ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയതിലൂടെ മോഡി രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഈ സംഭവത്തോടെ ഇന്ത്യ പാക്കിസ്താന് മുന്‍പില്‍ കീഴടങ്ങുകയായിരുന്നു. രാജ്യത്തിന്റെ 65വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്താന് മുന്‍പില്‍ കീഴടങ്ങുന്നത്.  [related]
Next Story

RELATED STORIES

Share it