പത്താന്‍കോട്ട് ആക്രമണം: പാകിസ്താന്‍ സംയുക്ത അന്വേഷണ സമിതി രൂപീകരിച്ചു

ഇസ്‌ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പാകിസ്താനില്‍ അഞ്ചംഗ സംയുക്ത സമിതി (ജെഐടി) രൂപീകരിച്ചു. സംഭവത്തില്‍ കേസെടുത്ത് ഒരാഴ്ചയ്ക്കു ശേഷമാണ് നടപടി.
തെളിവുകള്‍ ശേഖരിക്കുന്നതിന് സമിതി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെ അടുത്തമാസം പത്താന്‍കോട്ട് സന്ദര്‍ശിക്കും. പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പിലെ (സിടിഡി) അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായ് ആണ് സമിതി കണ്‍വീനര്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ലാഹോറിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസീം അര്‍ഷാദ്, ഐഎസ്‌ഐയിലെ ലഫ്റ്റനന്റ് കേണല്‍ തന്‍വീര്‍ അഹ്മദ്, മിലിറ്ററി ഇന്റലിജന്‍സ് ലഫ്റ്റനന്റ് കേണല്‍ ഇര്‍ഫാന്‍ മിസ്ര, ഗുജ്ജര്‍വാലയിലെ സിടിഡി അന്വേഷണോദ്യോഗസ്ഥന്‍ തന്‍വീന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനായി നേരത്തേ പാക് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ജെഐടിക്ക് ഒൗദ്യോഗികമായി ചുമതല കൈമാറിയാല്‍ ഈ സമിതി പിരിച്ചുവിടും. പത്താന്‍കോട്ട് ആക്രമണത്തില്‍ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ പേര് ഒഴിവാക്കിയാണ് പാകിസ്താന്‍ കേസെടുത്തത്.
Next Story

RELATED STORIES

Share it